പി.എൻ.ബിയിൽ ₹2400 കോടിയുടെ വായ്പാതട്ടിപ്പ്
Saturday 27 December 2025 1:18 AM IST
മുംബയ്: രണ്ട് സ്ഥാപനങ്ങളുടെ മുൻ പ്രൊമോട്ടർമാർക്കെതിരെ 2,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി പഞ്ചാബ് നാഷണൽ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു. എസ്.ആർ.ഇ.ഐ. എക്യുപ്മെന്റ് ഫിനാൻസ് ലിമിറ്റഡിന്റെ 1,241 കോടി രൂപയുടെയും എസ്.ആർ.ഇ.ഐ. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിന്റെ 1,193 കോടി രൂപയുടെയും വായ്പാ അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നത്. വായ്പാതട്ടിപ്പ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയിൽ പി.എൻ.ബിയുടെ ഓഹരിമൂല്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചു. 120.35 രൂപയാണ് ഇപ്പോൾ പി.എൻ.ബിയുടെ ഓഹരിമൂല്യം.