ശ്രീനാരായണ കൾച്ചൂരി  സംഗമം ഇന്ന് ശിവഗിരിയിൽ

Saturday 27 December 2025 12:25 AM IST

ശിവഗിരി: ശ്രീനാരായണ കൾച്ചൂരി സംഗമം ഇന്ന് വൈകിട്ട് 4ന് ശിവഗിരിയിൽ നടക്കും. തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മലയാളികളല്ലാത്ത ജനവിഭാഗം ശ്രീനാരായണഗുരുവിനെ ഗുരുവായും ദൈവമായും ആരാധിച്ചു വരുന്നുണ്ട്. അവരുടെ കൂട്ടായ്മയാണ് ശ്രീനാരായണ കൾച്ചൂരിസംഘം. കൾച്ചൂരി സംഘത്തിന്റെ ദേശീയ അദ്ധ്യക്ഷൻ ഭോപ്പാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റി ചാൻസിലർ ജയ് നാരായ്ൺ ചൗക്സി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ

സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. രാജേന്ദ്രബാബു.ജി, അഡ്വ.ശങ്കർലാൽറായ്, അഡ്വ.എം.എൽറായ്, അർച്ചന ജയ്സ്വാൾ, പൂനം ചൗധരിഗുപ്ത, ഗണേഷ്.ബി.അരമങ്ങാനം, എസ്.സുവർണ്ണകുമാർ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിക്കും.