കളമശേരിയിൽ ജമാൽ മണക്കാടൻ ചെയർപേഴ്സൺ
Friday 26 December 2025 10:30 PM IST
കളമശേരി: കളമശേരി നഗരസഭാ ചെയർപേഴ്സണായി യു.ഡി.എഫിലെ ജമാൽ മണക്കാടനെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ 10.30ന് കൗൺസിൽ ഹാളിൽ വരണാധികാരി സാമ്പത്തിക കാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സംഗീതയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.ടി.മനോജിന് 13 വോട്ടും ജമാൽ മണക്കാടന് 32 വോട്ടും ലഭിച്ചു. 46 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ 30 അംഗങ്ങൾക്ക് പുറമേ സ്വതന്ത്രരായി വിജയിച്ച രണ്ട് അംഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. ഏക ബി.ജെ.പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മുസ്ലിംലീഗ് അംഗം ഷറീന ഖമറുദ്ദിനെ തിരഞ്ഞെടുത്തു. എൽ.ഡി.എഫിലെ സി.പി.ഐ അംഗം ഷീബ ബാബുവിനെ 13ന് എതിരെ 32 വോട്ടുകൾക്കാണ് ഷറീന പരാജയപ്പെടുത്തിയത്.