ചരിത്രംകുറിച്ച് ബി.ജെ.പി, വി.വി. രാജേഷ് തലസ്ഥാന നഗര പിതാവ്

Saturday 27 December 2025 12:29 AM IST

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയുടെ ആദ്യ മേയറായി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് ചരിത്രം കുറിച്ചു. ആശാനാഥ് ഡെപ്യൂട്ടി മേയറായി. പ്രവർത്തകരുടെ ആവേശോജ്വല മുദ്രാവാക്യം വിളികൾക്കിടയിൽ, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ് പ്രഖ്യാപിച്ചു.

സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പിന്തുണച്ചു. കോൺഗ്രസ് വിമതനായി വിജയിച്ച സുധീഷ്‌കുമാർ വിട്ടുനിന്നു.

100 അംഗങ്ങളിൽ (ആകെ 101, വിഴിഞ്ഞത്ത് വോട്ടടുപ്പ് മാറ്റിവച്ചിരുന്നു) രാജേഷിന് ലഭിച്ചത് 51 വോട്ട്. എൽ.ഡി.എഫിലെ ആർ.പി.ശിവജിക്ക് 29. കോൺഗ്രസിലെ കെ.എസ്.ശബരിനാഥിന് 17. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി.

ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ആശാനാഥിന് 50 വോട്ട്, യു.ഡി.എഫിലെ മേരി പുഷ്പത്തിന് 19, എൽ.ഡി.എഫിലെ രാഖി രവികുമാറിന് 28. ബി.ജെ.പിയിലേയും സി.പി.എമ്മിലേയും ഓരോ വോട്ടുകൾ അസാധുവായി.

വി.വി.രാജേഷിനെ ജില്ലാ കളക്ടർ മേയറുടെ ഔദ്യോഗിക ഗൗൺ അണിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, സി.കെ.പത്മനാഭൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

​വി.​വി.​ ​രാ​ജേ​ഷ് ​കേ​ര​ള​കൗ​മു​ദി​യോ​ട്

അ​ഞ്ചു​ ​കൊ​ല്ല​ത്തി​ന​കം വി​ക​സി​ത​ ​ന​ഗ​ര​മാ​ക്കും

സി.​എ​സ്.​സി​ദ്ധാ​ർ​ത്ഥൻ

അ​ഞ്ച് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​രാ​ജ്യ​ത്ത് ​വി​ക​സ​നം​ ​എ​ത്തു​ന്ന​ ​മൂ​ന്ന് ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​മാ​റ്റു​മെ​ന്ന് ​മേ​യ​ർ​ ​വി.​വി.​രാ​ജേ​ഷ് ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ 101​ ​വാ​ർ​ഡു​ക​ളി​ലും​ ​വേ​ർ​തി​രി​വി​ല്ലാ​ത്ത​ ​വി​ക​സ​ന​വും​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ന​ട​ത്തും.

?​അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യം​ ​ഏ​തി​നൊ​ക്കെ മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​നം,​ ​തെ​രു​വു​നാ​യ​ ​ശ​ല്യം​ ​ഒ​ഴി​വാ​ക്ക​ൽ.​ ​നി​കു​തി​ ​വ​രു​മാ​ന​ത്തി​ലെ​ ​ചോ​ർ​ച്ച​യും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്കും.​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണ് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​ത്.

?​ന​ഗ​ര​സ​ഭ​യു​ടെ​ ​നി​ല​വി​ലെ​ ​സ്ഥി​തി അ​ഴി​മ​തി​യി​ൽ​ ​മു​ങ്ങി​യാ​ണ് ​ക​ഴി​ഞ്ഞ​ ​ഭ​ര​ണ​സ​മി​തി​ ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​ലോ​ക്ക​ൽ​ ​ഫ​ണ്ട് ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടി​ൽ​ ​വി​ശ​ദ​മാ​യി​ ​അ​ഴി​മ​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​അ​തെ​ല്ലാം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​കൂ​ട്ടാ​യ​ശ്ര​മം​ ​ന​ട​ത്തും.​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗ​ത്തി​ൽ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണു​ള്ള​ത്.​ ​ആ​വ​ശ്യ​മി​ല്ലാ​തെ​ ​വാ​ങ്ങി​ക്കൂ​ട്ടി​യ​ ​വാ​ഹ​ന​ങ്ങ​ളും​ ​ന​ഗ​ര​സ​ഭ​യി​ലു​ണ്ട്.​ ​അ​തെ​ല്ലാം​ ​പ​രി​ശോ​ധി​ക്ക​ണം.

?​ശ​ക്ത​മാ​യ​ ​പ്ര​തി​പ​ക്ഷ​മാ​ണ​ല്ലോ ന​ല്ല​ ​ഭ​ര​ണ​ത്തി​ന് ​ശ​ക്ത​മാ​യ​ ​പ്ര​തി​പ​ക്ഷം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​ബ​രി​നാ​ഥ​ൻ,​ ​എ​സ്.​പി.​ദീ​പ​ക് ​എ​ന്നി​വ​രു​മാ​യൊ​ക്കെ​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​ബ​ന്ധ​മു​ണ്ട്.​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​എ​തി​ര് ​നി​ൽ​ക്കു​ന്ന​വ​ര​ല്ല​ ​അ​വ​രൊ​ന്നും.​ ​എ​ല്ലാ​വ​രെ​യും​ ​ഒ​രു​മി​ച്ച് ​ചേ​ർ​ത്ത് ​മു​ന്നോ​ട്ടു​ ​പോ​കും.