സി.പി.എം കൗൺസിലർക്ക് പരോൾ
Saturday 27 December 2025 12:42 AM IST
കണ്ണൂർ: ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ അറസ്റ്റുചെയ്തതിലെ പ്രതിഷേധത്തിനിടെ പൊലീസ് വാഹനത്തിന് ബോംബെറിഞ്ഞതിന് ശിക്ഷിക്കപ്പെട്ട നഗരസഭ കൗൺസിലർക്ക് പരോൾ അനുവദിച്ചു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദിനാണ് (35) പിതാവിന്റെ ശസ്ത്രക്രിയ ആവശ്യം ഉന്നയിച്ച് നൽകിയ അപേക്ഷയിൽ പരോൾ ലഭിച്ചത്. ജയിലിൽ കിടന്ന് മത്സരിച്ചാണ് വിജയിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പരോൾ.