ശ്രീനാരായണ ദിവ്യചരിതം സുവർണപാതയിലെ പാദമുദ്രകൾ

Saturday 27 December 2025 1:14 AM IST

ശിവഗിരി: ഗുരുദർശനരഘന തയ്യാറാക്കിയ ശ്രീനാരായണദിവ്യചരിതം സുവർണ്ണപാതയിലെ പാദമുദ്രകൾ എന്ന ഗ്രന്ഥം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാമി സുകൃതാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. 1972മുതൽ 2025വരെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിവിധ ആനുകാലികങ്ങളിലെഴുതിയ ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്തവയുടെ സമാഹാരമാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥം ശിവഗിരിമഠം ബുക്ക്സ്റ്റാളിലും ഗായത്രിആശ്രമം ബുക്ക് സ്റ്റാളിലും ലഭ്യമാണ്.