ഹോമമന്ത്ര മഹായജ്ഞം

Saturday 27 December 2025 12:16 AM IST

ശിവഗിരി: ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരിമഠത്തിൽ ഹോമമന്ത്ര മഹായജ്ഞം നടന്നു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ചടങ്ങിന് നേതൃത്വം നൽകി. പ്രഭാതം മുതൽ പ്രദോഷം വരെ നടന്ന ശാന്തിഹവന യജ്ഞത്തിൽ സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ജ്ഞാനതീർത്ഥ ,സ്വാമി ധർമ്മവ്രത, സ്വാമി ഹംസതീർത്ഥ ,സ്വാമി ശ്രീനാരായണദാസ് , സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ എന്നിവർ പങ്കെടുത്തു.