വടകര നഗരസഭ
Saturday 27 December 2025 12:17 AM IST
വടകര: മുനിസിപ്പല്‍ ചെയര്‍മാനായി സി.പി.എമ്മിലെ പി.കെ.ശശി തിരഞ്ഞെടുക്കപ്പെട്ടു. 48 അംഗ കൗണ്‍സിലില്‍ പി.കെ.ശശിക്ക് 28 വോട്ടും ലീഗിലെ എം.ഫൈസലിന് 17 വോട്ടും ബി.ജെ.പിയിലെ പി.പി.വ്യാസന് മൂന്ന് വോട്ടും ലഭിച്ചു. കൗണ്‍സില്‍ ഹാളില്‍ രാവിലെ പത്തരക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടികള്‍ വരണാധികാരിയായ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വി.സന്തോഷ്‌കുമാര്‍ നിയന്ത്രിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം പി.കെ.ശശി വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനാറാം വാര്‍ഡായ കല്ലുനിരയെയാണ് പി.കെ.ശശി പ്രതിനിധീകരിക്കുന്നത്. ഇവിടെ നിന്ന് 170 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം വടകര ഏരിയാ കമ്മിറ്റി അംഗമാണ്. വൈസ് ചെയര്‍പേഴ്‌സണായി സി.പി.ഐ.എം ലെ കെ.എം ഷൈനിയേയും തിരഞ്ഞെടുത്തു