കൊടുവള്ളി നഗരസഭ

Saturday 27 December 2025 12:18 AM IST
സെഫിനാ ഷമീർ

കൊടുവള്ളി നഗരസഭ: സഫീന ഷമീർ ചെയർപേഴ്സൺ,

കെ.കെ.എ കാദർ വൈസ്ചെയർമാൻ

കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ ചെയർപേഴ്സണായി മുസ്ലിം ലീഗിലെ സഫീന ഷമീറിനെയും വൈസ് ചെയർമാനായി മുസ്ലിം ലീഗി കെ.കെ.എ. കാദറിനെയും തിരഞ്ഞെടുത്തു. ഐ. ഗിരീഷായിരുന്നു വരണാധികാരി. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സഫീനക്ക് 26 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ ഒ.പി. ഷീബക്ക് 11 വോട്ടുകളാണ് ലഭിച്ചത്. ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നരൂക്ക് 29 ആം ഡിവിഷനിൽ നിന്നും ജയിച്ച മുസ്ലിംലീഗിലെ കെ.കെ.എ കാദർ തിരഞ്ഞെടുക്കപ്പെട്ടു. ഇടത് പക്ഷത്ത് നിന്നുള്ള യു.കെ.അബുബക്കർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. കെ.കെ.എ. കാദറിന് 26 വോട്ടും എതിർ സ്ഥാനാർത്ഥിയായ യു.കെ.അബൂബക്കറിന് 11 വോട്ടും ലഭിച്ചു.