ഫറോക്ക് നഗരസഭ

Saturday 27 December 2025 12:18 AM IST
ഫറോക്കിൽ സി.ചന്ദ്രിക നഗരസഭാ​ദ്ധ്യക്ഷ​,

ഫറോക്ക്: ​ഫറോക്ക് നഗരസഭാ​ദ്ധ്യക്ഷയായി പുല്ലിക്കടവ് 19-ാം വാർഡ് അംഗം യു.ഡി.എഫിലെ സി.ചന്ദ്രികയെയും ഉപാ​ദ്ധ്യക്ഷനായി കള്ളിത്തൊടി 13-ാം വാർഡ് കൗൺസിലർ പി.കെ.ഷബീറലിയെയും തിരഞ്ഞെടുത്തു. 39 അംഗ നഗരസഭയിൽ സി.ചന്ദ്രികയ്ക്ക് 23 വോട്ടുകൾ ലഭിച്ചു. ഏക ബി.ജെ.പി അംഗം പൂത്തോളം 33-ാ വാർഡിലെ പ്രഭിഷ പയ്യേരി വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എൽ.ഡി.എഫിൽ നല്ലൂർ 28-ാം വാർഡ് അംഗം ദിൻഷി ദാസാണ് അ​ദ്ധ്യക്ഷ സ്‌ഥാനത്തേക്ക് മത്സരിച്ചത്. 15 വോട്ട് ലഭിച്ചു. ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിൽ 23 വോട്ടുകൾ നേടിയാണ് പി.കെ.ഷബീറലി തിരഞ്ഞെടുക്കപ്പെട്ടത്. കുന്നത്തുമോട്ട 14-ാം വാർഡ് അംഗം കെ.മുഹമ്മദ് ജുറൈജ് ആയിരുന്നു എൽ.ഡി.എഫിൽ ഉപാ​ദ്ധ്യക്ഷ സ്‌ഥാനത്തേക്കു മത്സരിച്ചത്. കെ.മുഹമ്മദ് ജുറൈജിന് 15 വോട്ടുകൾ ലഭിച്ചു.