ജയിൽ മേധാവിക്കെതിരെയുള്ള വെളിപ്പെടുത്തൽ അന്വേഷിക്കണം: ചെന്നിത്തല

Saturday 27 December 2025 12:00 AM IST

തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കും മുൻ ഡി.ഐ.ജി വിനോദ്കുമാറിനുമെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ജയിൽപുള്ളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്നതുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇടതുസർക്കാരിന്റെ പത്തുവർഷക്കാലത്തെ ഭരണത്തിനിടയിൽ ജയിൽ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായി. അവിടെ വൻതോതിൽ അഴിമതിയും മറ്റു നിയമവിരുദ്ധപ്രവർത്തനങ്ങളും നടക്കുകയാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​ ​മോ​ദി​യെ സു​ഖി​പ്പി​ക്കു​ന്നു​:​കെ.​സി

കൊ​ല്ലം​:​ ​സോ​ണി​യ​ ​ഗാ​ന്ധി​യു​ടെ​ ​പേ​ര് ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ​മോ​ദി​യെ​ ​സു​ഖി​പ്പി​ക്കാ​നാ​ണെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​കൊ​ല്ല​ത്ത് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​മോ​ദി​യെ​ ​സു​ഖി​പ്പി​ക്ക​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശൈ​ലി.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണി​ത്.​ ​സോ​ണി​യ​ ​ഗാ​ന്ധി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണോ​ ​പോ​റ്റി​ക്ക് ​മോ​ഷ​ണ​ത്തി​ന​വ​സ​രം​ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ത്?​ ​ദേ​വ​സ്വം​ബോ​ർ​ഡും​ ​കേ​ര​ള​വും​ ​ഭ​രി​ക്കു​ന്ന​ത് ​സി.​പി.​എ​മ്മ​ല്ലേ​?​ ​ഇ​തി​ലേ​ക്ക് ​സോ​ണി​യാ​ ​ഗാ​ന്ധി​യെ​ ​എ​ന്തി​നാ​ണ് ​വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത്?​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​ഹൈ​ക്കോ​ട​തി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​മു​ന്നോ​ട്ട് ​പോ​ക​വേ,​ ​ഇ​ത് ​പ​ല​ ​മ​ഹാ​ൻ​മാ​രി​ലേ​ക്കും​ ​എ​ത്തു​മെ​ന്ന​ ​വേ​വ​ലാ​തി​യി​ലും​ ​വെ​പ്രാ​ള​ത്തി​ലു​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​രോ​പ​ണ​ങ്ങ​ൾ.​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​അ​സ​ഹി​ഷ്ണു​ത​ ​കാ​ണി​ക്കു​ന്നു.​ ​അ​യ്യ​പ്പ​ന്റെ​ ​സ്വ​ർ​ണം​ ​മോ​ഷ്ടി​ച്ച​വ​രെ​ ​പൂ​ർ​ണ​മാ​യി​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​രു​ന്ന​ത് ​വ​രെ​ ​പോ​രാ​ട്ടം​ ​ന​ട​ത്തു​മെ​ന്നും​ ​പ​റ​ഞ്ഞു.

സി.​പി.​എ​മ്മി​ന് മൊ​ഴി​യി​ൽ​ ​ഭ​യം: വി​​.​ഡി​​.​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ജ​യി​​​ലി​​​ൽ​ ​കി​​​ട​ക്കു​ന്ന​ ​ര​ണ്ട് ​സി.​പി.​എം​ ​നേ​താ​ക്ക​ളെ​ ​പാ​ർ​ട്ടി​​​ ​സം​ര​ക്ഷി​ക്കു​ന്ന​ത് ​കൂ​ടു​ത​ൽ​ ​പേ​ർ​ക്കെ​തി​രെ​ ​മൊ​ഴി​ന​ൽ​കു​മെ​ന്ന​ ​ഭ​യം​കൊ​ണ്ടാ​ണെ​ന്ന് ​പ്ര​തി​​​പ​ക്ഷ​ ​നേ​താ​വ് ​വി​​.​ഡി​​.​ ​സ​തീ​ശ​ൻ.​ ​യ​ഥാ​ർ​ത്ഥ​വി​ഷ​യം​ ​മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ​സോ​ണി​യാ​ഗാ​ന്ധി​ക്കൊ​പ്പം​ ​പോ​റ്റി​യു​ടെ​ ​ഫോ​ട്ടോ​ ​ഉ​ണ്ടെ​ന്ന​ ​ആ​രോ​പ​ണം​ ​മു​ഖ്യ​മ​ന്ത്രി​​​ ​ഉ​ന്ന​യി​​​ച്ച​ത്.​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​മ​റ​ച്ചു​പി​ടി​ക്കാ​ൻ​ ​ഫോ​ട്ടോ​യെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞി​ട്ട് ​കാ​ര്യ​മി​ല്ല.​ ​പോ​റ്റി​ക്ക് ​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​മെ​ങ്കി​ൽ​ ​സോ​ണി​യാ​ഗാ​ന്ധി​ക്കൊ​പ്പം​ ​ഫോ​ട്ടോ​ ​എ​ടു​ത്ത​തി​ൽ​ ​എ​ന്ത് ​തെ​റ്റാ​ണു​ള്ള​ത്. പ​ണം​വാ​ങ്ങി​​​ ​പ​രോ​ൾ​ ​ന​ൽ​കി​​​യ​തി​​​ന് ​സ​സ്പെ​ൻ​ഷ​നി​​​ലാ​യ​ ​ജ​യി​​​ൽ​ ​ഡി.​ഐ.​ജി​ ​വി​​​നോ​ദ്കു​മാ​റി​​​നെ​തി​​​രെ​യു​ള്ള​ ​പ​രാ​തി​​​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​​​യു​ടെ​ ​ഓ​ഫീ​സ് ​പൂ​ഴ്ത്തി​​​വ​ച്ചു.​ ​മാ​ഫി​​​യ​സം​ഘ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​​​യു​ടെ​ ​ഓ​ഫീ​സ് ​നി​​​യ​ന്ത്രി​​​ക്കു​ന്ന​ത്.​ ​ഉ​ന്ന​ത​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​പൊ​ലീ​സി​ൽ​ ​എ​ന്താ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.