രാമനാട്ടുകര നഗരസഭ

Saturday 27 December 2025 12:20 AM IST
രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി,

ചെയർപേഴ്സൺ - കല്ലട മുഹമ്മദലി, മിഥുഷ - വൈസ് ചെയർപേഴ്സൺ

രാമനാട്ടുകര: രാമനാട്ടുകര നഗരസഭാ ചെയർപേഴ്സണായി ഒന്നാം ഡിവിഷൻ പരുത്തിപാറയിൽ നിന്ന് ജയിച്ച മുസ്ളീം ലീഗിലെ കല്ലട മുഹമ്മദലിയേയും വൈസ് ചെയർപേഴ്സണായി ഡിവിഷൻ 22 ൽ നിന്ന് ജയിച്ച കോൺഗ്രസിലെ മിഥുഷയേയും തിരഞ്ഞെടുത്തു. ഒൻപതിനെതിരെ 23 വോട്ടുകൾ നേടിയാണ് ഇരുവരും വിജയിച്ചത്. കൊറ്റമംഗലം 24-ാം ഡിവിഷനിൽ നിന്ന് ജയിച്ച കെ.സുധീഷ്‌ കുമാറും ഡിവിഷൻ 17 ലെ കെ.പുഷ്പയും എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ചു.