കോഴിക്കോട് ഭരിക്കാൻ സദാശിവനും ജയശ്രീയും

Saturday 27 December 2025 12:22 PM IST
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട എസ്. ജയശ്രീ സത്യപ്രതിജ്ഞ ചെയ്യുന്നു

കോഴിക്കോട്: ചുവപ്പിന്റെ കോട്ട ഇടിയാതെ കാത്ത കോഴിക്കോട് കോർപ്പറേഷനിൽ ഒ.സദാശിവൻ മേയറായി ചുമതലയേറ്റു. ഇന്നലെ രാവിലെ കോ‌ർപ്പറേഷൻ കൗൺസിൽ ഹാളിൽ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 33 കൗൺസിലർമാരുടെ പിന്തുണയോടെയാണ് സി.പി.എമ്മിലെ സദാശിവൻ ഭരണ കുപ്പായമണിഞ്ഞത്. യു.ഡി.എഫിൽ നിന്ന് മേയർ സ്ഥാനത്തേക്ക് മീഞ്ചന്ത ഡിവിഷനിൽ നിന്ന് ജയിച്ച എസ്.കെ. അബൂബക്കറും എൻ.ഡി.എ സ്ഥാനാർത്ഥിയായി പന്നിയങ്കര ഡിവിഷനിൽ നിന്ന് ജയിച്ച നമ്പിടി നാരായണനും മത്സരിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ എൽ.ഡി.എഫ് 35 വോട്ടും യു.ഡി.എഫ് 28 വോട്ടും ബി.ജെ.പി 13 വോട്ടും നേടി. തുടർന്ന് നടന്ന രണ്ടാംഘട്ടത്തിൽ എൽ.ഡി.എഫ് 33 വോട്ടും യു.ഡി.എഫ് 28 വോട്ടുമാണ് നേടിയത്. എൽ.ഡി.എഫിന് രണ്ട് വോട്ടുകൾ അസാധുവായി. അത്താണിക്കൽ ഡിവിഷനിലെ സി.പി.എം കൗൺസിലർ അഷിക, പൂളക്കടവ് സി.പി.എം കൗൺസിലർ ബിജുലാൽ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ബാലറ്റ് പേപ്പറിൽ ഒന്നിൽ പേരില്ലാത്തതിനാലും മറ്റൊന്നിൽ പേരും ഒപ്പും രേഖപ്പെടുത്തിയിരുന്നില്ല. ബി.ജെ.പി അംഗങ്ങൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. 76 അംഗ കൗൺസിലിൽ മുഴുവൻ പേരും വോട്ട് ചെയ്യാനെത്തി.

വരണാധികാരിയും കളക്ടറുമായ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ഓടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. കൗൺസിൽ ഹാളിലെത്തിയ ശേഷം മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്ത് വിട്ടത്. തുടർന്ന് 11.24 ഓടെ വോട്ടിംഗ് നടപടിക്രമങ്ങൾ ആരംഭിച്ചു. വാർഡ് അടിസ്ഥാനത്തിലാണ് കൗൺസിലർ വോട്ട് ചെയ്തത്. 12.11 ഓടെ വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടാംഘട്ടം 12.40ഓടെ ആരംഭിക്കുകയും ചെയ്തു. ഒന്നരയോടെ ഫലപ്രഖ്യാപനം വന്നതോടെ സദാശിവനെ സത്യപ്രതിജ്ഞയ്ക്കായി കളക്ടർ ക്ഷണിച്ചു. ശേഷം ദൃഢപ്രതിജ്ഞയെടുത്ത സദാശിവനെ കളക്ടർ മേയറുടെ ഔദ്യോഗികവസ്ത്രം അണിയിപ്പിച്ചു. പിന്നാലെ നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, മോഹനൻ, ഭരണ പ്രതിപക്ഷ കൗൺസിലർമാർ തുടങ്ങിയവർ

എത്തി അനുമോദിച്ചു. മേയറുടെ ഓഫീസിലെത്തിയ സദാശിവൻ കസേരയിൽ ഇരുന്ന് മേയറായി ചുമതലയേറ്റതായി രേഖകളിൽ ഒപ്പുവെച്ചു. മൂന്നാം തവണയാണ് സദാശിവൻ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.എം വേങ്ങേരി, എരഞ്ഞിപ്പാലം ലോക്കൽ സെക്രട്ടറി, കർഷക സംഘം നോർത്ത്‌ ഏരിയാ ട്രഷറർ, കോഴിക്കോട്‌ അർബൻ ബാങ്ക്‌ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ട്‌. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. 35 ഡിവിഷനുകൾ ജയിച്ചാണ് എൽ.ഡി.എഫ് ഇക്കുറി ഭരണം നിലനിർത്തിയത്. യു.ഡി.എഫ് 28 ഉം ബി.ജെ.പി 13 ഉം നേടി.

ഡെ​പ്യൂ​ട്ടി​ ​മേ​യ​റാ​യി ഡോ.​എ​സ്.​ ​ജ​യ​ശ്രീ

കോ​ഴി​ക്കോ​ട്:​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റാ​യി​ ​ഡോ.​എ​സ്.​ ​ജ​യ​ശ്രീ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​റ്റു.​ ​മേ​യ​ർ​ ​ഒ​ത​യ​മം​ഗ​ല​ത്ത് ​സ​ദാ​ശി​വ​ൻ​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ ​കൊ​ടു​ത്തു.​ ​കോ​ട്ടൂ​ളി​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ല​റാ​ണ് ​ജ​യ​ശ്രീ.​ ​ര​ണ്ട് ​ഘ​ട്ട​മാ​യി​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​കു​മാ​ർ​ ​സിം​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​ത്.​ 76​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​ബി.​ജെ.​പി​ ​വി​ട്ടു​ ​നി​ന്ന​തോ​ടെ​ 63​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ 35​ ​വോ​ട്ട് ​നേ​ടി​ ​ഡോ.​എ​സ്.​ ​ജ​യ​ശ്രീ​ ​വി​ജ​യി​ക്കു​കാ​യി​രു​ന്നു.​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സ്ഥ​ന​ത്തേ​ക്ക് ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്നും​ ​കു​റ്റി​ച്ചി​റ​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​അ​ഡ്വ.​ഫാ​ത്തി​മ​ ​ത​ഹി​ലി​യ​യും​ ​ബി.​ജെ.​പി​യി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​കാ​ര​പ്പ​റ​മ്പ് ​വാ​ർ​ഡി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ന​വ്യ​ ​ഹ​രി​ദാ​സും​ ​മ​ത്സ​രി​ച്ചു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ലും​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ലും​ ​യു.​ഡി.​എ​ഫ് 28​ ​വോ​ട്ട് ​നേ​ടി.​ ​ബി.​ജെ.​പി​ 13​ ​വോ​ട്ട് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​നേ​ടി.​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​വി​ട്ടു​ ​നി​ന്നു.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ജ​യ​ശ്രീ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു.