ബാല പുരസ്‌കാരം ഏറ്റുവാങ്ങി സിദാൻ
Saturday 27 December 2025 12:28 AM IST
ന്യൂഡൽഹി: ഷോക്കേറ്റ സഹപാഠികളുടെ ജീവൻ രക്ഷിച്ച പാലക്കാട് കോട്ടോപ്പാട് കല്ലടി അബ്ദു ഹാജി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് സിദാന് പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് സമ്മാനം നൽകിയത്. സ്‌കൂളിലേക്കുള്ള വഴിയെ ഇലക്‌ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സഹപാഠികളെ രക്ഷിച്ച ധീരതയ്‌ക്കാണ് അവാർഡ്.