വി.കെ. മിനിമോൾ കൊച്ചി മേയർ

Saturday 27 December 2025 12:39 AM IST

കൊച്ചി: കൊച്ചി​ മേയറായി അഡ്വ. വി.കെ. മിനിമോളും ഡെപ്യൂട്ടി മേയറായി ദീപക് ജോയിയും സ്ഥാനമേറ്റു. മേയർസ്ഥാനം നി​ഷേധി​ക്കപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സത്യപ്രതി​ജ്ഞയ്ക്കുമുമ്പ് മടങ്ങി. കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ മി​നി​മോൾക്കും ദീപക് ജോയി​ക്കും 48 വോട്ടുകൾ ലഭിച്ചു. 76അംഗ കൗൺസിലിൽ സ്വതന്ത്രനായ ബാസ്റ്റിൻബാബുവും യു.ഡി​.എഫി​നാണ് വോട്ടുചെയ്തത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി ജഗദാംബികയ്ക്ക് 22 വോട്ടും എൻ.ഡി.എയുടെ അഡ്വ. പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി യേശുദാസിനും 22 വോട്ട് ലഭിച്ചു. രണ്ടര വർഷംവീതം മി​നി​മോളും ഷൈനിമാത്യുവും മേയർസ്ഥാനം പങ്കുവയ്ക്കാനാണ് പാർട്ടി​യി​ൽ ധാരണ. ഇതേ കാലയളവി​ൽ ദീപക് ജോയിയും കെ.വി.പി കൃഷ്ണകുമാറും ഡെപ്യൂട്ടി മേയർ പദവി​യും പങ്കുവയ്ക്കും.

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് വി.കെ. മിനിമോൾ. ഭർത്താവ്: ജോയി​. മക്കൾ: അർച്ചന, അനുപമ.