അടവിയിൽ തിരക്ക്
Friday 26 December 2025 11:45 PM IST
കോന്നി: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കോന്നി, അടവി ഇക്കോ ടൂറിസം സെന്ററുകളിൽ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചു. ഇന്നലെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ ആയിരത്തിധികം പേരാണ് സന്ദർശനം നടത്തിയത്. 80 രൂപയാണ് ഇവിടെ പ്രവേശന പാസ് . തിങ്കളാഴ്ച അവധിയാണ്. അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ ഇന്നലെ 225 റൈഡുകളാണ് നടത്തിയത്. തിങ്കളാഴ്ചയും കുട്ടവഞ്ചി സവാരികേന്ദ്രം പ്രവർത്തിക്കും. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ തടയണ നിർമ്മിച്ച വെള്ളം കെട്ടിനിറുത്തിയിട്ടുണ്ട്. ഹ്രസ്വദൂര റൈഡുകളാണ് ഇപ്പോൾ നടത്തുന്നത്. 600 രൂപയാണ് നിരക്ക്. ഒരു കുട്ടവഞ്ചിയിൽ നാലുപേർക്ക് സവാരി നടത്താം.