സ്വീകരണം നൽകി

Friday 26 December 2025 11:47 PM IST

പന്തളം: പന്തളം നഗരസഭയിൽ അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ആർ കൃഷ്ണകുമാരിക്കും

ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ മണിക്കുട്ടനും എൽ.ഡി.എഫ് സ്വീകരണം നൽകി. പന്തളം ടൗണിൽ എൽഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി. സ്വീകരണയോഗം സിപിഎം പന്തളം ഏരിയാ സെക്രട്ടറി ആർ ജ്യോതികമാർ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് നേതാക്കളായ എസ് കൃഷ്ണകുമാർ, ജി ബൈജു, കെ സി സരസൻ , ജി ദീപു, കെഎൻ പ്രസന്നകുമാർ, എച്ച് ഫിറോസ്,പന്തളം നഗരസഭാ അദ്ധ്യക്ഷ എം ആർ കൃഷ്ണകുമാരി, ഉപാദ്ധ്യക്ഷൻ മണിക്കുട്ടൻ,എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ് അരുൺ എന്നിവർ സംസാരിച്ചു.