സഹവാസ ക്യാമ്പ്

Friday 26 December 2025 11:48 PM IST

വെച്ചൂച്ചിറ: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പിന് ''യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി'' എന്ന പേരിൽ വെച്ചൂച്ചിറ കോളനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷൻ അംഗം ആരോൺ ബിജിലി പനവേലി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.എൽ ബിവിൻ,കോളനി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജോമോൻ പുല്ലാട്ട്,ക്യാമ്പ് ഓഫീസർ ജിന്നി ജേക്കബ്,ക്യാമ്പ് ലീഡർ പി.അഭിജിത്ത്,അദ്ധ്യാപകരായ ഡോ.സന്ധ്യ ശ്രീനിവാസ്, വി.ജി ബിന്ദു,ശ്രീജിത്ത് ആർ.നായർ,സുമാദാസ്,മരിയ എന്നിവർ പ്രസംഗിച്ചു.