നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാർ

Friday 26 December 2025 11:49 PM IST

പത്തനംതിട്ട : ജില്ലയിലെ നാല് നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാർ സ്ഥാനമേറ്റു. പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസിലെ സിന്ധു അനിൽ ചെയർപേഴ്ണായി . മുസ്ളീം ലീഗിലെ എ. സഗീർ വൈസ് ചെയർമാനായി. അടൂരിൽ കോൺഗ്രസിലെ റീനാ ശാമുവേൽ ചെയർപേഴ്ണായി. കോൺഗ്രസിലെ ഡി. ശശികുമാറാണ് വൈസ് ചെയർമാൻ. തിരുവല്ലയിൽ കേരള കോൺഗ്രസ് എമ്മിലെ എസ്. ലേഖയാണ് ചെയർപേഴ്സൺ. കോൺഗ്രസിലെ കെ. വി വർഗീസ് വൈസ് ചെയർമാനായി. പന്തളത്ത് സി.പി.എമ്മിലെ എം.ആർ.കൃഷ്ണകുമാരി ചെയർപേഴ്ണായി. സി.പി.ഐയിലെ കെ.മണിക്കുട്ടനാണ് വൈസ് ചെയർമാൻ