വയോജന മന്ദിരം സന്ദർശിച്ചു
Friday 26 December 2025 11:51 PM IST
പ്രമാടം : നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളും വയോജന മന്ദിരം സന്ദർശിച്ചു.ആധുനിക സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പ്രവണതയാണ് തങ്ങളെ വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ച മാതാപിതാക്കളെ ഉപേക്ഷിക്കുക എന്നത് . അങ്ങനെ ഉപേക്ഷിച്ച ഒരു കൂട്ടം മാതാപിതാക്കളെ പരിപാലിച്ചു വരുന്ന മൈലപ്ര പ്രതീക്ഷാ ഭവൻ എന്ന വൃദ്ധ സദനമാണ് സന്ദർശിച്ചത്. പ്രതീക്ഷ ഭവൻ ഡയറക്ടർ ഫാദർ ബെന്നി ജോൺ, സ്‌കൗട്ട് മാസ്റ്റർ കെ ജെ എബ്രഹാം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക്ക് എസ് എന്നിവർ സംസാരിച്ചു