ഉദ്ഘാടനം

Friday 26 December 2025 11:54 PM IST

മല്ലപ്പള്ളി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നടത്തുന്ന നാളേക്കായി നടാം, എസ്.ബി.ഐയോടൊപ്പം പദ്ധതി റീജനൽ മാനേജർ പ്രവീൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വി.എഫ്.പി.സി.കെ ഡപ്യൂട്ടി മാനേജർ ദീപ്തി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, സജി ഈപ്പൻ , ബിജു കുളങ്ങര, വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർമാരായ മനോജ് പൊന്നൻ, ഐബി സെബാസ്റ്റ്യൻ ,എസ്.ബി.ഐ ചീഫ് മാനേജർ സിന്തൾ ശ്രീധരൻ, റിലേഷൻഷിപ്പ് ഓഫീസർ എസ് സൂരജ്,എന്നിവർ പ്രസംഗിച്ചു. ചെറിയാൻ തോമസ്, ജോർജ് തോമസ്, ലാജി.സി. തോമസ് എന്നിവരെ ആദരിച്ചു.