സമുദ്രതീരത്തിൽ ക്രിസ്മസ് ആഘോഷം
Sunday 28 December 2025 12:19 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം ഡെപ്യൂട്ടി തഹസീൽദാർ ഡോ.ബിജു ജി.പിള്ള ഉദ്ഘാടനം ചെയ്തു. ഫാ.ഷിബു അഗസ്റ്റിൻ ക്രിസ്മസ് സന്ദേശം നൽകി. റെജിയോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആൻഡ് പ്രിൻസ് ഫുഡ്സ് ഉടമ പീറ്റർ വർഗീസ് ക്രിസ്മസ് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ് അദ്ധ്യക്ഷത വഹിച്ചു. റെജിയോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരുടെ കലാ പരിപാടികളും വിരുന്നും മധുര വിതരണവും ഉണ്ടായിരുന്നു. രാത്രിയിൽ കൊല്ലം ക്ളോക്ക് ടവർ ദി ബാൻഡിന്റെ ഗാനമേളയും നടന്നു.