വയലായിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Saturday 27 December 2025 12:26 AM IST
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം വയല ശാഖ, അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ്, കിംസ് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ വയല എൻ.വി യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷീബ യശോധരൻ, സെക്രട്ടറി ഷിബു, മറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, തമ്പി പാലമുക്ക്, കെ. രാജൻകുഞ്ഞ്, രാധാമണി ഗുരുദാസ്, നിഷ, കുഞ്ഞുമോൾ, കെ.എസ്. ജയറാം, പി. അരവിന്ദൻ ജയ് ജവാൻ, കെ. ദേവന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാനൂറോണം പേരെ ക്യാമ്പിൽ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.