ചെട്ടിക്കുടി കുടുംബ കൂട്ടായ്മ വാർഷികം
Saturday 27 December 2025 12:28 AM IST
കൊല്ലം: ചാത്തന്നൂരിലെ അതിപുരാതനമായ ചെട്ടിക്കുടി കുടുംബത്തിന്റെ മൂന്നാമത് വാർഷികവും കുടുംബ സംഗമവും 28ന് രാവിലെ 9 മുതൽ ചാത്തന്നൂർ കൊച്ചാലുംമൂട്ടിലുള്ള നെടിയവിള ബാലചന്ദ്രൻ, ജയശ്രീ ദമ്പതികളുടെ വീട്ടിൽ നടക്കും. ഡോ. കെ.വി. സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കുടംബാംഗം നെടിയവിള തങ്കപ്പൻ ഭദ്രദീപം തെളിക്കും. കോമഡി താരങ്ങളായ ശ്യാം ചക്കുവള്ളി, ശ്രീകുമാർ കുന്നത്തൂർ എന്നിവർ കലാപരിപാടി അവതരിപ്പിക്കും. കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗം സുജയെ ഡോ. കാവിള എം. അനിൽകുമാർ ആദരിക്കും. ശാലി ഗുരുദാസ്, രമ്യ രവീന്ദ്രൻ, ലതിക സത്യൻ, മഞ്ജു, സുജ, ബാലചന്ദ്രൻ, ഡോ.ദീപേഷ് , ഹരി, ഡോ. സുശീലൻ, വിമൽകുമാർ എന്നിവർ നേതൃത്വം നൽകും. ഡോ.കാവിള എം.അനിൽകുമാർ സ്വാഗതവും സുനിമോൾ നന്ദിയും പറയും.