കളകടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി

Saturday 27 December 2025 12:29 AM IST

കൊല്ലം: കൊല്ലം കളക്ടറേറ്റിലേക്ക് വീണ്ടും ബോംബ് ഭീഷണിയെത്തി. ഇന്നലെ ഉച്ചയോടെ ഇ-മെയിൽ സ​ന്ദേശം വഴിയാണ് ഭീഷണി ലഭിച്ചത്. കളക്ടറുടെ ഔദ്യോഗിക മെയിൽ ഐ.ഡിയിലേക്ക് വന്ന ഭീഷണിയിൽ ഇന്നലെ വൈകിട്ട് മൂന്നോടെ നടൻ വിജയ്‌യുടെ വീട്, ചെന്നൈയിലെ കളക്ടറേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്കൊപ്പം കൊല്ലം കളക്ടറേറ്റിലും ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഉണ്ടായിരുന്നത്. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എല്ലാ ഒ‍ാഫീസുകളും കളക്ടറേറ്റ് പരിസരവും സൂക്ഷ്മമായി പരിശോധിച്ചു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. കഴിഞ്ഞ 3 നും ഇ-മെയിൽ വഴി കളക്ടറുടെ ഒ‍ാഫീസിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.