തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി, മേയർ പദവി പണംവാങ്ങി വിറ്റു: ലാലി ജയിംസ്

Saturday 27 December 2025 12:35 AM IST

തൃശൂർ: കോർപ്പറേഷൻ മേയറെ നിശ്ചയിച്ചതിനെച്ചൊല്ലി തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. മേയർ പദവി പണം വാങ്ങി വിറ്റെന്ന ആരോപണവുമായി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് രംഗത്തെത്തി. നാലാം തവണ കൗൺസിലർമാരായ തന്നെയും അഡ്വ.സുബി ബാബുവിനെയും പിന്തള്ളി ഡോ.നിജി ജസ്റ്റിനെ തീരുമാനിച്ചതിനെതിരെയാണ് മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലാലി പൊട്ടിത്തെറിച്ചത്. നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയിക്കണ്ടിരുന്നെന്നും ലാലി ആരോപിച്ചു.

പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തഴഞ്ഞത്. പണത്തിനായി പലരും സമീപിച്ചു. എന്റെ കൈയിൽ പണമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.സി.വേണുഗോപാലിനൊപ്പം നിൽക്കുന്ന അഞ്ചുപേരാണ് പിന്നിൽ പ്രവർത്തിച്ചത്. ആരൊക്കെ പണം വാങ്ങിയെന്ന് അറിയില്ല. ജനം പറയുന്നതാണ് പറഞ്ഞത്. മുകളിൽ നിന്ന് നൂലിൽ കെട്ടി ഇറക്കുകയായിരുന്നു.

മുൻ പ്രതിപക്ഷനേതാവ് രാജൻ പല്ലന് നിയമസഭാ സ്ഥാനാർത്ഥിയായാകാൻ ആദ്യം ഹിന്ദു സമുദായത്തിൽ നിന്ന് ഒരാളെ കൊണ്ടുവരാൻ നോക്കി. അത് വിജയിക്കാതിരുന്നപ്പോൾ എന്നെ വെട്ടാൻ നിജിയെ കൊണ്ടുവരികയായിരുന്നു. രാജൻ കൗൺസിലർമാർക്ക് ട്യൂഷനെടുക്കാൻ വന്നാൽ കൈയും കെട്ടി നോക്കിയിരിക്കില്ല. കൗൺസിലർമാരിൽ ഭൂരിഭാഗവും എന്റെ പേരാണ് പറഞ്ഞത്.

ആദ്യ ഒരു വർഷമെങ്കിലും മേയറാക്കുമോ എന്ന് ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് വേണ്ടെന്ന് പറഞ്ഞു. അച്ചടക്ക നടപടിയുമായി വന്നാൽ പലതും പറയാനുണ്ടെന്ന മുന്നറിയിപ്പും അവർ നൽകി. എന്നാൽ, കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് മേയറെ നിശ്ചയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.

ഡോ.​നി​ജി​ ​ജ​സ്റ്റി​ൻ​ ​തൃ​ശൂ​ർ​ ​മേ​യർ എ.​പ്ര​സാ​ദ് ​ഡെ​പ്യൂ​ട്ടി​ ​മേ​യർ

തൃ​ശൂ​ർ​:​ 35​ ​വോ​ട്ടു​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ,​ ​കോ​ർ​പ​റേ​ഷ​ൻ​ ​മേ​യ​റാ​യി​ ​യു.​ഡി.​എ​ഫി​ലെ​ ​ഡോ.​നി​ജി​ ​ജ​സ്റ്റി​ൻ​ ​(55​)​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​എം.​എ​ൽ.​റോ​സി​ക്ക് 13​ ​വോ​ട്ട് ​ല​ഭി​ച്ചു.​ 22​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​ഡോ.​നി​ജി​യു​ടെ​ ​വി​ജ​യം.​ ​കോ​ൺ​ഗ്ര​സ് ​വി​മ​ത​നാ​യ​ ​ഷോ​മി​ ​ഫ്രാ​ൻ​സി​സ്,​ ​സ്വ​ത​ന്ത്ര​നാ​യി​ ​വി​ജ​യി​ച്ച​ ​റാ​ഫി​ ​ജോ​സ് ​എ​ന്നി​വ​രും​ ​കോ​ൺ​ഗ്ര​സി​ന് ​അ​നു​കൂ​ല​മാ​യി​ ​വോ​ട്ട് ​ചെ​യ്തു.​ ​എ​ൻ.​ഡി.​എ​യി​ലെ​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ് ​എ​ട്ട് ​വോ​ട്ട് ​നേ​ടി. കോ​ർ​പ്പ​റേ​ഷ​ൻ​ 21​ ാം​ ​ഡി​വി​ഷ​ൻ​ ​കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ൽ​ ​നി​ന്നും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ആ​ദ്യ​മാ​യാ​ണ് ​നി​ജി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​വ​ര​ണാ​ധി​കാ​രി​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​നി​ല​വി​ൽ​ ​ഡി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ് ​നി​ജി.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​മ​ഹി​ള​ ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടാ​യി​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി​ ​തൃ​ശൂ​രി​ൽ​ ​സേ​വ​നം​ ​ചെ​യ്യു​ന്നു.​ ​ഭ​ർ​ത്താ​വ് ​:​ ​ഡോ.​ജ​സ്റ്റി​ൻ.​ ​മ​ക്ക​ൾ​ ​:​ഡോ.​മേ​രി​ ​ആ​ൻ​ ​ജ​സ്റ്റി​ൻ​ ,​ ​ഡോ.​ജോ​ർ​ജ് ​ജ​സ്റ്റി​ൻ.

എ.​പ്ര​സാ​ദ് ​ഡെ​പ്യൂ​ട്ടി​ ​മേ​യർ

എ​ൽ.​ഡി.​എ​ഫി​ലെ​ ​ഹി​ര​ണി​നെ​ 22​ ​വോ​ട്ടു​ക​ൾ​ക്ക് ​തോ​ൽ​പ്പി​ച്ച് ​യു.​ഡി.​എ​ഫി​ലെ​ ​എ.​പ്ര​സാ​ദ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റാ​യി.​ ​പ്ര​സാ​ദി​ന് 35​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ചു.​ ​എ​ൻ.​ഡി.​എ​യി​ലെ​ ​എ.​വി.​കൃ​ഷ്ണ​മോ​ഹ​ന് ​എ​ട്ട് ​വോ​ട്ടും​ ​ല​ഭി​ച്ചു.​ ​സി​വി​ൽ​ ​സ്‌​റ്റേ​ഷ​ൻ​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്നാ​ണ് ​പ്ര​സാ​ദ് ​കൗ​ൺ​സി​ല​റാ​യ​ത്.​ 2015​-20​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​കൗ​ൺ​സി​ല​റാ​യി.​ ​മേ​യ​ർ​ ​ഡോ.​നി​ജി​ ​ജ​സ്റ്റി​ൻ​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സെ​ന​റ്റ് ​അം​ഗം,​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​ജി​ല്ലാ​ ​ഫാ​ർ​മേ​ഴ്‌​സ് ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​വി​വേ​കോ​ദ​യം​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​ ​സി.​രേ​ഖ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ന​വ​നീ​ത് ​കൃ​ഷ്ണ​ൻ,​ ​ഘ​ന​ശ്യാം.