ശിവഗിരി തീർത്ഥാടനം: സാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി

Saturday 27 December 2025 12:37 AM IST

ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടു നില്കുന്ന സംസ്ഥാനതല സാഹിത്യ മത്സരങ്ങൾക്ക് ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒന്നാം ദിന മത്സരത്തിൽ എട്ട് പ്രാഥമിക മേഖലാ കേന്ദ്രങ്ങളിൽ നിന്നായി 150-ൽപ്പരം പേർ പങ്കെടുത്തു. മേഖലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ചാണ് സംസ്ഥാനതല ഫൈനൽ മത്സരം നടത്തിയത്. യോഗത്തിൽ കലാസാഹിത്യം മത്സര കമ്മിറ്റി ചെയർമാൻ ഡോ.അജയൻ പനയറ, ഷോണി.ജി.ചിറവിള, പുത്തൂർ ശോഭനൻ, എസ്.ബാബുജി, ജി.മനോഹർ എന്നിവർ സംസാരിച്ചു. 28ന് മത്സരങ്ങൾ സമാപിക്കും