അമിത നിരക്ക് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടപടി

Saturday 27 December 2025 2:14 AM IST

മലപ്പുറം: അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾക്കെതിരെ വ്യാപക പരാതി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പൊതുജനങ്ങൾ എല്ലാ സേവനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും റീസിപ്റ്റ് ലഭിക്കുന്നെന്ന് ഉറപ്പ് വരുത്തണം, റെസീപ്റ്റ് ലഭിച്ചില്ലെങ്കിൽ ചോദിച്ചു വാങ്ങണം. അക്ഷയ കേന്ദ്രങ്ങളിൽ സർക്കാർ അംഗീകൃത നിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്ക രീതിയിൽ ക്രമീകരിക്കണം. അക്ഷയ ജില്ലാ ഓഫീസിന്റെ ഇ-മെയിൽ അഡ്രസ്സും ഫോൺ നമ്പറും ബ്ലോക്ക് ഓർഡിനേറ്ററുടെ ഫോൺ നമ്പറും നിർബന്ധമായും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.

സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ 2025ലെ ഉത്തരവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തുക ഈടാക്കാൻ പാടുള്ളൂ. അക്ഷയ കേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതികൾ adompm@gmail.com എന്ന ഇമെയിലിൽ അറിയിക്കാം.