ശിവിഗിരി
ഒഴുകുന്നു പീതാംബരധാരികൾ തൻ അന്വയം, ശിവഗിരിക്കുന്നിലേക്ക് ശ്രീനാരായണ ഗുരുവിൻ തൃപ്പാദങ്ങൾ പതിഞ്ഞോരു ശാരദാ മഠത്തിലേക്ക്... ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന തത്വത്തെ മാനവഹൃത്തിൽ പ്രതിഷ്ഠിച്ച അദ്വൈത ദേവനാം ഗുരുദേവൻ വസിച്ച വൃന്ദാവനം തന്നെ ശരണം, അനപായ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തേക്കും ഗുരുദേവ നികേതനമാം ചെമ്പഴന്തിയിലും, സംഘടനകൊണ്ട് ശക്തകാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും അനുവർത്തിച്ച് ശിവഗിരി മഹിമ വാനോളമുയർത്തുവാൻ പ്രത്യബ്ദ്ധം ധനുമാസ രാവും പകലും പീതാംബരം മഞ്ഞാകുന്നു ശിവഗിരിക്കുന്നിൽ പ്രബുദ്ധനാം ശ്രീനാരായണ ഗുരുദേവ സ്മരണകൾ സുഗന്ധപൂരിതമാകുന്നു, ദിവ്യപ്രകാശം ചൊരിയുന്നു.