അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് :കൊച്ചുത്രേസ്യ തങ്കച്ചൻ പ്രസിഡന്റ്; ടി.എം. വർഗീസ് വൈസ് പ്രസിഡന്റ്

Sunday 28 December 2025 12:22 AM IST
കൊച്ചുത്രേസ്യ തങ്കച്ചൻ

ടി.എം വർഗ്ഗീസ്

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കൊച്ചുത്രേസ്യ തങ്കച്ചനെയും വൈസ് പ്രസിഡന്റായി ടി.എം. വർഗീസിനെയും തിരഞ്ഞെടുത്തു. ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. നീലീശ്വരം വെസ്റ്റ് ഡിവിഷനിൽനിന്ന് വിജയിച്ച കൊച്ചുത്രേസ്യ തങ്കച്ചൻ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റായിരുന്നു. കോൺഗ്രസിന്റെയും മഹിളാകോൺഗ്രസിന്റെയും വിവിധ ചുമതലകൾ വഹിക്കുന്നു. താബോർ ഡിവിഷനിൽനിന്ന് വിജയിച്ച ടി. എം. വർഗീസ് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനറാണ്. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.