ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടി

Sunday 28 December 2025 12:39 AM IST

കൊച്ചി: കൊച്ചി നഗരസഭയുടെ ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം പുതുപ്പള്ളി എസ്.എച്ച്.എൽ.പി.എസ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെത്തിയ ദീപക് ജോയിയെ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയി കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് ജോയ് പ്രതികരിച്ചു. ദീപക് ജോയിയുടെ സ്ഥാനലബ്ധി യുവാക്കൾക്ക് പാർട്ടി നൽകുന്ന അംഗീകാരത്തിന് തെളിവാണെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.