യു.ഡി.എഫ് നേതൃയോഗം നാളെ

Sunday 28 December 2025 12:43 AM IST

കൊച്ചി: യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ രാവിലെ 10.30ന് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ഓഫീസിൽ ചേരും. കൊച്ചി മേയർ തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന വിവാദവും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളും യോഗം ചർച്ച ചെയ്തേക്കും. ജില്ലയിലെ ഹൈബി ഈഡൻ എം.പി, ബെന്നി ബഹനാൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഉമ തോമസ് എം.എൽ.എ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.