പാലക്കാട് നാലുവയസുകാരനെ കാണാതായി; വ്യാപക തെരച്ചിൽ

Saturday 27 December 2025 4:49 PM IST

പാലക്കാട്: ചിറ്റൂരിൽ നിന്ന് നാലുവയസുകാരനെ കാണാതായതായി പരാതി. കറുകമണി എരുങ്കോട് നിന്ന് സുഹാൻ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് രാവിലെ 11 മണി മുതലാണ് കുട്ടിയെ കാണാതായതെന്നാണ് പരാതി. ആദ്യം മാതാപിതാക്കളും ബന്ധുക്കളും സമീപ പ്രദേശത്ത് അന്വേഷിച്ചു. എന്നിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലും പരിസരത്തും പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുകയാണ്.