ഇടുങ്ങിയ വാൽവിനകത്ത് പെൺമൂർഖൻ, വാവ ചാക്കിലാക്കാൻ ശ്രമിച്ചതോടെ ഉഗ്രശബ്ദത്തോടെ ചീറി മുന്നോട്ടാഞ്ഞു

Saturday 27 December 2025 5:13 PM IST

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ഉള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ നിന്നാണ് ഇത്തവണ വാവ സുരേഷിന് കോൾ വന്നത്. ഓഫീസിന് സമീപത്തെ വലിയ സ്ലാബിനടിയിലെ വാൽവിനകത്ത് ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടതോടെ ജീവനക്കാർ വാവയെ വിളിച്ചുവരുത്തുകയായിരുന്നു. നാട്ടുകാരുടെയും ജീവനക്കാരുടെയും സഹായത്തോടെ വാവ സ്ലാബ് നീക്കിയതോടെ ഇടുങ്ങിയ ഭാഗത്ത് ഉഗ്രശബ്ദത്തോടെ ചീറ്റുന്ന ആറ് വയസ് തോന്നിപ്പിക്കുന്ന പെൺമൂർഖനെയാണ് കണ്ടത്.

വളരെ സാവകാശം വാൾവിലേക്കിറങ്ങിയ വാവ മൂർഖനെ ചാക്കിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ചുനേരം പണിപെട്ടാണ് മൂർഖനെ ചാക്കിലാക്കിയത്. കാണുക മൂർഖനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.