പ്രശസ്ത കലാസംവിധായകൻ കെ ശേഖർ വിടവാങ്ങി; 'മെെ ഡിയർ കുട്ടിച്ചാത്തനിലെ' കറങ്ങുന്ന മുറി അടക്കം വിസ്‌മയങ്ങൾ ബാക്കി
Saturday 27 December 2025 5:22 PM IST
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 1982ൽ പുറത്തിറങ്ങിയ ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു.
'മെെ ഡിയർ കുട്ടിച്ചാത്തൻ' സിനിമയിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന പാട്ടിലെ കറങ്ങുന്ന മുറി ഡിസെെൻ ചെയ്തത് ശേഖർ ആണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ പ്രശസ്തമായ സിനിമകളിലും പ്രവർത്തിച്ചു.