സഹവാസ ക്യാമ്പ് ഉദ്ഘാടനം

Sunday 28 December 2025 12:34 AM IST
കരിയാട് നമ്പ്യാർ സ് സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ഒഞ്ചിയം ഗവ: യു പിയിൽ ജില്ലാ റൂറൽ എസ്.പി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒഞ്ചിയം ഗവ. യു.പി സ്കൂളിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഈ വർഷത്തെ, എൻ.എസ്.എസ് .സപ്ത ദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം കോഴിക്കോട് റൂറൽ എസ്.പി, കെ.ഇ. ബൈജു നിർവഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ.സി. എച്ച് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനീഷ് എസ് ക്യാമ്പ് വിശദീകരണം നടത്തി. കെ.എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ധന്യ.ടി.വി, എൻ.എസ്.എസ് പാനൂർ ക്ലസ്റ്റർ കൺവീനർ കൈലാസ് ബി, ഒഞ്ചിയം ഗവ. യു.പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീകാന്ത്. സി, ടി.വി. ജലീൽ, പി.ടി. രത്നാകരൻ, സജീഷ് എസ് എന്നിവർ പ്രസംഗിച്ചു.