നിവേദനം നൽകി

Sunday 28 December 2025 12:39 AM IST
കാവിലുംപാറ പഞ്ചായത്തിലെ ജനപ്രതിനിധികർ വനം വകുപ്പ്

കു​റ്റ്യാ​ടി​:​ ​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​കാ​ട്ടു​മൃ​ഗ​ശ​ല്യം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കാ​വി​ലും​പാ​റ​യി​ലെ​ ​യു.​ഡി.​എ​ഫ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ ​കു​റ്റ്യാ​ടി​ ​ഫോ​റ​സ്റ്റ് ​റെ​യി​ഞ്ച് ​അ​ധി​കാ​രി​ക​ൾ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​മാ​സ​ങ്ങ​ളാ​യി​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ൽ​ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ ​വി​ള​ക​ളും​ ​കൃ​ഷി​ഭൂ​മി​യും​ ​ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​ജ​ന​ങ്ങ​ൾ​ ​വീ​ടൊ​ഴി​യേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​ണെ​ന്നും​ ​അ​ധി​കാ​രി​ക​ൾ​ ​ഉ​ട​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​കൊ​ള്ള​മെ​ന്നും​​ ​റോ​ബി​ൻ​ ​ജോ​സ​ഫ്,​ ​സോ​ജ​ൻ​ ​ആ​ല​ത്ത്,​ ​റോ​സ​ക്കു​ട്ടി​ ​മു​ട്ട​ത്ത് ​കു​ന്നേ​ൽ,​ ​മ​നു​ ​എ​ഴി​ക്കാ​ട്ടി​ൽ,​ ​കെ.​പി.​ന​ഷ്മ,​ ​ഫാ​സി​ൽ​ ​എ​ന്നി​വ​ർ​ ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.