കവിതാഫലകത്തിന് 25 വയസ്

Sunday 28 December 2025 12:39 AM IST

ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങി ചുഴിയിൽപ്പെട്ട് നിരവധി പേരുടെ ജീവൻ നഷ്ടമായതിന്റെ വേദനയിൽ ശിവൻ മുപ്പത്തടം എഴുതിയ 'എന്റെ മക്കളേ" എന്ന കവിത ഫലകമായി സ്ഥാപിച്ചിട്ട് 25 വർഷം പൂർത്തിയായി. 2000 ജനുവരി ഒന്നിനാണ് ആലുവ മണപ്പുറം കുളിക്കടവിൽ കാവ്യ ഫലകം സ്ഥാപിച്ചത്. കാവ്യാവബോധം ജനങ്ങളിലേക്ക് കൂടുതൽ പകരുന്നതിനായി ഇന്ന് വൈകിട്ട് അഞ്ചിന് മണപ്പുറത്ത് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ശിവൻ മുപ്പത്തടം,​ എഴുത്തുകാരായ സേതു,​ ഗ്രേസി, സിപ്പി പള്ളിപ്പുറം, നഗരസഭാദ്ധ്യക്ഷ സൈജി ജോളി, ഉപാദ്ധ്യക്ഷൻ ഫാസിൽ ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും.