മോണിട്ടറിംഗ് സെൽ രൂപീകരിക്കും
Sunday 28 December 2025 12:58 AM IST
കൊച്ചി: തദ്ദേശ ഭരണ സമിതികളെ സഹായിക്കാൻ മോണിട്ടറിംഗ് സെല്ലുകൾ രൂപീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളെയും ഭരണ രംഗത്ത് പരിചയമുള്ളവരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരെയും സെല്ലിൽ ഉൾപ്പെടുത്തും. 71 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരാണ് യു.ഡി.എഫിനുള്ളത്. ആധുനിക കാലത്തിന് ചേരുന്ന ഭരണരീതി സ്വീകരിക്കും. അഴിമതിരഹിത ഭരണം ഉറപ്പാക്കും. ഭരണസമിതിയെ അസ്ഥിരപ്പെടുത്താനും ദുർബലപ്പെടുത്താനും ശ്രമിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭരണപരമായ കാര്യങ്ങളിൽ തർക്കവും അഭിപ്രായ വ്യത്യാസവും ഉണ്ടായാൽ പരിഹരിക്കാൻ പാർട്ടി തലത്തിൽ സംവിധാനമുണ്ടാക്കുമെന്നും ഷിയാസ് പറഞ്ഞു.