എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി
Sunday 28 December 2025 12:54 AM IST
നാദാപുരം: ഹയർ സെക്കൻഡറി സപ്തദിന സഹവാസ ക്യാമ്പിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാതല ഉദ്ഘാടനം ഓർക്കാട്ടേരി
കെ.കെ.എം. ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് നടക്കുന്ന കെ.ആർ.എച്ച്.എസ്.എസ്. പുറമേരിയിൽ നടന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. സജീവൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീജിത്ത് മുഖ്യാതിഥിയായി. ബിജീഷ് കെ.കെ, പി.ജ്യോതി, ഷംസു മഠത്തിൽ, രാജേഷ് വി.സി, സി.കെ.ബിജു, സുബൈർ കെ.ടി.കെ, നിസാർ .പി, എൻ.വി സീമ, ലളിതാംബിക ഇ.കെ, ഷൈനി കെ, വിനോദ് പി, രജീഷ് വി.പി , കെ.കെ.രമേശൻ, ശ്രീദേവി കക്കാട് പ്രസംഗിച്ചു.