സർഗാലയയിൽ നെയ്യുന്നത് കാലത്തിന്റെ സൗന്ദര്യം, ശ്രദ്ധേയമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻലും ടെക്നോളജി കണ്ണൂർ
ഇരിങ്ങൽ: സർഗാലയ കലാ കരകൗശലമേളയിൽ താരമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലും ടെക്നോളജി കണ്ണൂർ. നെയ്‌തെടുത്ത തുണികളുടെ പെരുമ കേരളത്തിലും വിദേശത്തും എത്തുകയാണ്. കൈത്തറി വസ്ത്ര ഫാഷൻ രംഗത്തെ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻലും ടെക്നോളജി കണ്ണൂർ, കോളേജ് ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിംഗ് എന്നിവർ സംയുക്തമായാണ് സ്റ്റാൾ ഒരുക്കിയത്. സർഗ്ഗാലയ പ്രദർശന നഗരിയിൽ ഒരുക്കിയ ഹാൻ്റ് ലൂം തീം - അരേനയിൽ കൈത്തറി ഫാഷൻ കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻതൂക്കം നൽകി കൊണ്ട് ഭൗമസൂചിക പദവി ലഭിച്ച കൈത്തറി ഉത്പ്പന്നങ്ങളായ ജാംന്താനി, ബാലു ചാരി, കാഞ്ചിപുരം, പോച്ചം പള്ളി, പട്ടോല, ചന്ദേരി, കാസർഗോഡ്, കൂത്താമ്പുള്ളി, ബാലരാമപുരം തുടങ്ങിയ സാരികൾ, കണ്ണൂർ ഫർണിഷിംഗ്, ചേന്ദമംഗലം ദോത്തി, ടാ പെസ്ട്രി നെയ്ത്ത്, വിദ്യാർത്ഥികൾ ഒരുക്കിയ ജുവലറി കലക്ഷൻ, ഫാഷൻ വസ്ത്രങ്ങൾ, ഇൻസ്റ്റാലേഷൻ എന്നിവ കൗതുകമാവുകയാണ്. കൂടുതലറിയാൻ www. iihtkannur. ac. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.