സുനാമി ദുരന്ത സ്മരണയിൽ എൻ.എസ്.എസ് ക്യാമ്പ്
Sunday 28 December 2025 1:23 AM IST
പുതുനഗരം: അഹല്യ എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 311 സംഘടിപ്പിച്ച സപ്തദിന സേവന ക്യാമ്പ് പുതുനഗരം എം.വി.എച്ച്.എസ്.എസിൽ നടന്നു. ക്യാമ്പിന്റെ ഭാഗമായി 2004 ഡിസംബർ 26ന് ഉണ്ടായ മഹാ സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ക്യാമ്പ് വളപ്പിൽ നടന്ന പരിപാടിയിൽ എൻ.എസ്.എസ് വൊളണ്ടിയർമാർ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിച്ചു. സുനാമി ദുരന്തത്തിന്റെ ഭീകരതയും ദുരന്ത നിവാരണത്തിന്റെ പ്രാധാന്യവും സമൂഹത്തിന്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയകൃഷ്ണൻ അറിയിച്ചു.