ക്രിസ്മസ് ആഘോഷിച്ചു
Sunday 28 December 2025 12:27 AM IST
ചെറുവണ്ണൂർ: ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ തിരുഹൃദയ ദേവാലയം, വേനെറിനി എന്നിവ സന്ദർശിച്ചു. ഫാദർ ജിജു പള്ളിപ്പറമ്പിൽ കേക്ക് കൈമാറി ക്രിസ്മസ് സന്ദേശം നൽകി. ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷൈമ പൊന്നത്ത്, മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പ്രസാദ് പി.കെ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ജയ സദാനന്ദൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പ്രേമാനന്ദൻ സി, രനിത്ത് പുനത്തിൽ, യു സഞ്ചയൻ, സാധന സുധീർ, സദ്മോഹൻ കെ, രേഷ്മ ഇളവീട്ടിൽ, ബാലസുബ്രഹ്മണ്യൻ ടി.വി, രാജഗോപാലൻ കെ എന്നിവർ പങ്കെടുത്തു