വയനാട് ജില്ലാ പഞ്ചായത്ത് ചന്ദ്രിക കൃഷ്ണനും ടി. ഹംസയും നയിക്കും

Sunday 28 December 2025 12:30 AM IST
വ​യ​നാ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റായി​ ​ച​ന്ദ്രി​ക​ ​കൃ​ഷ്ണ​ൻ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്നു.

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിനെ ചന്ദ്രിക കൃഷ്ണനും ടി. ഹംസയും നയിക്കും. പ്രസിഡന്റായി കോൺഗ്രസിലെ ചന്ദ്രിക കൃഷ്ണനും വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ ടി.ഹംസയും ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിൽ നിന്ന് ബീന വിജയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫിലെ മുഴുവൻ അംഗങ്ങളുടെയും വോട്ട്‌ നേടി ചന്ദ്രിക കൃഷ്ണൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 15 സീറ്റും യു.ഡി.എഫ്‌ നേടിയിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ടി.ഹംസ എതിരില്ലാതെ തിരഞ്ഞെടുത്തു. ആറാം തവണയാണ് ഹംസ ജനപ്രതിനിധി ആകുന്നത്. കെ.ആർ ജിതിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബീന വിജയൻ നാമനിർദ്ദേശം ചെയ്‌തെങ്കിലും പിന്താങ്ങാൻ ആളുണ്ടായിരുന്നില്ല. ഇതോടെയാണ് ഹംസ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് ഭരണാധികാരി കളക്ടർ അതുൽ സാഗർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. മുൻ യു.ഡി.എഫ് ഭരണസമിതി തുടങ്ങിയവച്ച പല പദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. പദ്ധതി വിഹിതം ഫലപ്രദമായി ഉപയോഗിക്കും. ഏറെ പിന്നോക്കം ആയിരുന്ന വയനാട് ജില്ലയെ മുൻ യുഡിഎഫ് ഭരണസമിതി ആറാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. അത് വയനാടിന്റെ സ്ഥാനം ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ചന്ദ്രിക കൃഷ്ണനും ടി. ഹംസയും പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഇതുവരെയും എൽ.ഡി.എഫിന് സമ്പൂർണ്ണമായി അധികാരം ലഭിച്ചിട്ടില്ല. നേരത്തെ ഡി.ഐ.സിയുടെ പിന്തുണയോടെ കുറഞ്ഞ കാലം ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നടത്തിയിരുന്നു. കഴിഞ്ഞ തവണ എട്ട് സീറ്റ്‌നേടി ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഇത്തവണ കാര്യമായ പ്രകടനം നടത്താൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നില്ല.

മൂ​പ്പൈ​നാ​ടും​ ​പൂ​താ​ടി​യി​ലും​ ​വ​മ്പ​ൻ​ ​ട്വി​സ്റ്റ്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ക​ൽ​പ്പ​റ്റ​:​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മൂ​പ്പൈ​നാ​ടും​ ​പൂ​താ​ടി​യി​ലും​ ​വ​മ്പ​ൻ​ ​ട്വി​സ്റ്റ്.​ ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​ഭ​ര​ണം​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടും​ ​മൂ​പ്പൈ​നാ​ട് ​പ​ഞ്ചാ​യ​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ല്ല​!.​ ​മു​സ്ലിം​ ​ലീ​ഗ് ​അം​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സു​ധ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി.​ ​എ​ൽ.​ഡി.​എ​ഫ് ​അം​ഗ​ത്തി​ന്റെ​ ​വോ​ട്ട് ​അ​സാ​ധു​വാ​യ​തോ​ടെ​യാ​ണ് ​ന​റു​ക്കെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫി​ന് ​ഭാ​ഗ്യം​ ​തു​ണ​ച്ച​ത്.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​റൈ​ഹാ​ന​ത്ത് ​വി​ജ​യി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് 9​ ​യു.​ഡി.​എ​ഫ് 8​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ക​ക്ഷി​നി​ല.​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​മ്പ​താം​ ​വാ​ർ​ഡി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​ൽ.​ഡി.​എ​ഫ് ​അം​ഗ​ത്തി​ന്റെ​ ​വോ​ട്ട് ​അ​സാ​ധു​വാ​കു​ക​യാ​യി​രു​ന്നു.​ ​മൂ​പ്പൈ​നാ​ട് ​എ​ൽ.​ഡി.​എ​ഫി​ന് ​പ​റ്റി​യ​ ​അ​ക്കി​ടി​യാ​ണ് ​യു.​ഡി.​എ​ഫി​ന് ​ഗു​ണ​മാ​യ​തെ​ങ്കി​ൽ​ ​പൂ​താ​ടി​യി​ൽ​ ​യു.​ഡി.​എ​ഫ് ​അം​ഗ​ത്തി​ന് ​പ​റ്റി​യ​ ​അ​ബ​ദ്ധം​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഗു​ണ​മാ​യി.​ 10​ ​വീ​തം​ ​സീ​റ്റു​ക​ളാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​-​യു.​ഡി.​എ​ഫ് ​മു​ന്ന​ണി​ക​ളു​ടെ​ ​ക​ക്ഷി​നി​ല.​ ​വോ​ട്ടെ​ടു​പ്പി​നി​ടെ​ ​യു.​ഡി.​എ​ഫ് ​അം​ഗ​ത്തി​ന്റെ​ ​വോ​ട്ട് ​അ​സാ​ധു​വാ​യി.​ ​ഇ​തോ​ടെ​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​ഇ.​കെ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​പൂ​താ​ടി​യി​ൽ​ ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ട്ടു​ ​നി​ന്നു.