ജില്ലാ പഞ്ചായത്ത് ഭരിക്കാൻ മില്ലി മോഹനും കെ.കെ. നവാസും

Sunday 28 December 2025 12:33 AM IST
കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​മി​ല്ലി​ ​മോ​ഹ​ൻ​ ​ജി​ല്ലാ​ ​ക​ല​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​മു​ൻ​പാ​കെ​ ​സ​ത്യ​ ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ഭരണം കുത്തകയാക്കിയിരുന്ന എൽ.ഡി.എഫിനെ താഴെയിറക്കി ചരിത്രത്തിലാദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റായി മില്ലി മോഹൻ കൊട്ടാരത്തിൽ ചുമതലയേറ്റു. ഇന്നലെ രാവിലെ 10.30 തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ 15 വോട്ടുകൾക്കായിരുന്നു മില്ലിയുടെ വിജയം. 15 യു.ഡി.എഫ് അംഗങ്ങളുടെയും വോട്ട് അവർക്ക് ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ ശാരുതിക്ക് 13 വോട്ടുകളാണ് ലഭിച്ചത്. 28 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ ആരുടേയും വോട്ട് അസാധുവായില്ല. അസുഖബാധിതനായിട്ടും യു.ഡി.എഫിലെ താമരശ്ശേരി ഡിവിഷനിൽ നിന്നുള്ള ലീഗ് അംഗം പി.ജി മുഹമ്മദ് ആംബുലൻസിൽ വോട്ട് ചെയ്യാനെത്തിയത് യു.ഡി.എഫിന് ആശ്വാസമായി. വിജയ പ്രഖ്യാപനത്തിനുശേഷം മില്ലി മോഹൻ ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ഓടെ തന്നെ വരണാധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുകയും കൃത്യം 11.15 ഓടെ തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും ചെയ്തു.

കോടഞ്ചേരി ഡിവിഷനിൽ നിന്നും വിജയിച്ച മില്ലി മോഹൻ മഹിളാ കോൺഗ്രസ്‌ സംസ്ഥാന അഡ്വൈസറി കമ്മിറ്റി മെമ്പറും തിരുവമ്പാടി വനിത സഹകരണ സംഘം പ്രസിഡന്റ്‌ മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും കൂടിയാണ്. 2005-2010 കാലയളവിൽ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിരുന്നു. തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയുമായിരുന്നു. രണ്ട് വർഷം മുൻപാണ് വിരമിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു

ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്കൽ പോലും യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നില്ല.

കെ.കെ. നവാസ് വെെസ് പ്രസിഡന്റ്

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടി നാദാപുരം ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം കെ.കെ. നവാസ് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കടലുണ്ടി ഡിവിഷനിലെ സി.പി.ഐ അംഗം അഞ്ജിത ഷനൂപ് 13 വോട്ടുകളാണ് നേടിയത്. വിജയപ്രഖ്യാപനത്തിന് ശേഷം കെ.കെ. നവാസ് അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മില്ലി മോഹൻ സത്യവാചകം ചൊല്ലികൊടുത്തു. ശേഷം നടന്ന അനുമോദന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി അംഗം ഡോ. എം ഹരിപ്രിയ, യു.ഡി.എഫ് നേതാക്കളായ ടി.ടി ഇസ്മായിൽ, സി.കെ കാസിം തുടങ്ങിയ നേതാക്കൾ എത്തി പ്രസിഡന്റ് മില്ലി മോഹനെയും വൈസ് പ്രസിഡന്റ് നവാസിനെയും അഭിനന്ദിച്ചു.

സ​മ​വാ​യത്തിലും ​സ​ഹ​ക​ര​ണത്തിലും ഊന്നി​ മു​ന്നോ​ട്ട്:​ ​മി​ല്ലി​ ​മോ​ഹ​ന​ൻ

കോ​ഴി​ക്കോ​ട്:​ ​സ​മ​വാ​യം​ ​സ​ഹ​ക​ര​ണം​ ​ഈ​ ​ര​ണ്ട് ​വാ​ക്കു​ക​ൾ​ ​മു​ൻ​നി​ർ​ത്തി​യാ​യി​രി​ക്കും​ ​മു​ൻ​പോ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​മി​ല്ലി​ ​മോ​ഹ​ന​ൻ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​സ​മ​ഗ്ര​ ​വി​ക​സ​ന​വും​ ​മ​നു​ഷ്യ​രു​ടെ​ ​ന​ന്മ​യും​ ​ആ​ണ് ​ല​ക്ഷ്യം​ ​വെ​ക്കു​ന്ന​ത്.​ ​ജി​ല്ല​യു​ടെ​ ​പൈ​തൃ​കം​ ​കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് ​ഒ​ട്ടേ​റെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ന​മു​ക്ക് ​ആ​വി​ഷ്ക്ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ട്.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യും​ ​ഇ​ട​നാ​ടും​ ​തീ​ര​പ്ര​ദേ​ശ​വു​മു​ള്ള​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ത്തു​ള്ള​ ​ആ​ളു​ക​ളു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​എ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​അ​വ​രു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കും.​ ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​ ​അ​ർ​ഹി​ക്കു​ന്ന​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ണ്ട് ​അ​വ​രേ​യും​ ​ചേ​ർ​ത്ത് ​പി​ടി​ക്കും.​ ​യു.​ഡി.​എ​ഫി​ന് ​ഭ​ര​ണം​ ​ല​ഭി​ച്ച​ത് ​ച​രി​ത്ര​നേ​ട്ട​മാ​ണ്.​ ​വ​ള​രെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ത​ന്നെ​ ​ഞ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​ഴി​മ​തി​യെ​ ​തു​ട​ച്ചു​ ​നീ​ക്കും.​ 28​ ​ഡി​വി​ഷ​നു​ക​ളെ​ ​ഒ​ന്നി​ച്ച് ​മു​ന്നോ​ട്ട് ​കൊ​ണ്ട് ​പോ​കാ​ൻ​ ​ശ്ര​മി​ക്കും.