നാരായണ ഗുരുകുല കൺവെൻഷൻ നാളെ സമാപിക്കും

Sunday 28 December 2025 12:05 AM IST

വർക്കല: നാരായണ ഗുരുകുല കൺവെൻഷന്റെ അഞ്ചാം ദിനമായ ഇന്നലെ രാവിലെ ഹോമത്തിനു ശേഷം ഗുരുമുനി നാരായണ പ്രസാദും നാരായണ ഗുരുകുല റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരനും പ്രവചനം നടത്തി. ഓരോ വ്യക്തിയിലും അന്തർലീനമായ കഴിവുകളും പ്രപഞ്ചത്തിൽ അനുനിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഏകമായ പരമാത്മ സത്യത്തിന്റെ ഓരോ ഭാവങ്ങൾ മാത്രമാണെന്ന് കേനോപനിഷത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ഗുരുമുനി നാരായണപ്രസാദ് വിശദീകരിച്ചു. ബൃഹദാരണ്യകോപനിഷത്തിലെ മധു ബ്രാഹ്മണത്തെ ആസ്പദമാക്കിയാണ് സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തിയത്. എ സ്റ്റഡി ഒഫ് നടരാജഗുരൂസ് സർച്ച് ഫോർ എ നോം ഇൻ വെസ്റ്റേൺ തോട്ട്, നടരാജഗുരൂസ് വിഷൻ ഓൺ വൺ വേൾഡ് ഗവണ്മെന്റ് ആന്റ് വൺ വേൾഡ് സിറ്റിസൺ, ദർശനമാല ആൻ ഓവർവ്യൂ എന്നീ വിഷയങ്ങളിൽ ഷൈലേശ്വരി മോഹൻറാവു, ഡോ.ബി.സുഗീത, സ്വാമിനി ഗാർഗിഗായത്രിഗിരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്മരൺ അവലോകനവും നടത്തി. രാത്രി നടന്ന പ്രാർത്ഥനാ യോഗത്തിൽ ബ്രഹ്മചാരി രാജനും ബ്രഹ്മചാരി വർഗീസും പ്രവചനം നടത്തി. ശ്രീനടരാജ സംഗീതസഭയിലെ വിദ്യാർത്ഥികളുടെ സംഗീത പരിപാടിയും

നടന്നു. കൺവെൻഷൻ നാളെ സമാപിക്കും.