ആർ.എസ്.എസിനെ പുകഴ്‌ത്തി ദിഗ്‌വിജയ് സിംഗ്
Sunday 28 December 2025 12:52 AM IST
ന്യൂഡൽഹി: നേതാവിന്റെ കാൽചുവട്ടിനു സമീപമിരുന്ന സാധാരണ പ്രവർത്തകനും പ്രധാനമന്ത്രിയാകാൻ കഴിയുന്ന തരത്തിൽ ശക്തമായ സംഘടനയാണ് ആർ.എസ്.എസെന്ന് പുകഴ്‌ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വീജയ് ദിംഗ്. മുൻ ഉപ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ. അഡ്വാനി കസേരിയിലിരിക്കുമ്പോൾ തൊട്ടടുത്ത് നരേന്ദ്രമോദി തറയിലിരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണിത്. സാധാരണ പ്രവർത്തകനായിരുന്ന വ്യക്തി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനയുടെ ശക്തിയെന്ന് എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ട്വീറ്റ് വിവാദമായതോടെ താൻ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും കടുത്ത വിമർശകനാണെന്ന് കോൺഗ്രസ് നേതാവ് തിരുത്തി. കോൺഗ്രസിനകത്തെ വിള്ളലുകളുടെ പ്രതിഫലനമെന്ന് ബി.ജെ.പി പ്രതികരിച്ചു.