നാല് പഞ്ചായത്തുകളിൽ ബി.ജെ.പി ഭരണം, രണ്ടിൽ വൈസ് പ്രസിഡന്റ്
Sunday 28 December 2025 12:59 AM IST
പത്തനംതിട്ട: ജില്ലയിൽ ഓമല്ലൂർ, പന്തളം തെക്കേക്കര, കുറ്റൂർ, നാരങ്ങാനം പഞ്ചായത്തുകൾ ബി.ജെ.പി ഭരിക്കും. നാരങ്ങാനത്ത് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കവിയൂരിൽ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. കോട്ടാങ്ങൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വിട്ടുനിന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. കഴിഞ്ഞ തവണ ഭരിച്ച കുളനട, കവിയൂർ, ചെറുകോൽ പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി.