അവൾക്ക് വേണ്ടിയുള്ള വിചാരങ്ങൾ പ്രകാശനം
Sunday 28 December 2025 12:03 AM IST
കൊല്ലം: ജയിൻ ആൻസിൽ ഫ്രാൻസിസ് എഴുതി സ്ഥിതി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവൾക്ക് വേണ്ടിയുള്ള വിചാരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് ജെറോം നഗർ എ സി ഹാളിൽ കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവ്വഹിച്ചു.
അവൾക്ക് വേണ്ടി അവൾ എഴുതിയ പുസ്തകമാണ് അവൾക്ക് വേണ്ടിയുള്ള വിചാരങ്ങൾ എന്ന് ബിഷപ്പ് പറഞ്ഞു. രൂപത പ്രോക്കുറേറ്റർ ഫാ.ജോളി എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാത്തിമ കോളേജ് പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ മൈക്കിൾ പുസ്തകം സ്വീകരിച്ചു. മുൻ മേയർ പ്രസന്ന ഏണസ്റ്റ്, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ, സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് എഫ്.സേവ്യർ വലിയവീട്, ജയിൻ ആൻസിൽ ഫ്രാൻസിസ്, ലീലാമ്മ ഫ്രാൻസിസ്, വിജില ഷാജി തങ്കച്ചൻ എന്നിവർ സംസാരിച്ചു.