സീബ്രാ ക്രോസിംഗിലെ പ്രശ്നങ്ങളിൽ സർവേ
Sunday 28 December 2025 12:06 AM IST
കൊല്ലം: കാൽനടയാത്രക്കാരുടെ അപകടനിരക്ക് ഉയരുന്നത് പ്രതിരോധിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് റോഡ് സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ട്രാക്കും കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളും സംയുക്തമായി സർവേ നടത്തി. കാൽനട യാത്രക്കാർ സീബ്ര ക്രോസിംഗിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സർവേ. നഗരത്തിലെ പത്തോളം സീബ്രകളിലായിരുന്നു സർവ്വേ. ഭൂരിഭാഗം വാഹനങ്ങളും കാൽനടയാത്രക്കാർ മുറിച്ചു കടക്കുമ്പോൾ യാതൊരുവിധ പരിഗണനയും നൽകുന്നില്ലെന്ന് കണ്ടെത്തി. പത്ത് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കൊല്ലം ആർ.ടി.ഒ കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർ.ടി.ഒ ആർ ശരത്ചന്ദ്രൻ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ഷബീറലി, അനൂപ് അക്സൺ തുടങ്ങിയവർ പങ്കെടുത്തു.